മൃഗസംരക്ഷണ വകുപ്പ് മൃഗാശുപത്രി വഴി നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനവും കര്‍ഷകര്‍ക്കുള്ള ട്രെയിനിങ്ങും സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ ഷമീര്‍ അധ്യക്ഷനായിരുന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സികെ ഹഫ്‌സത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.150 കന്നു കുട്ടികള്‍ക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയാണ് ആശുപത്രി വഴി ഈ വര്‍ഷം നടപ്പിലാക്കുക,അന്യ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പശുക്കളുടെ എണ്ണം കുറച്ച് നമ്മുടെ കാലാവസ്ഥക്കിണങ്ങുന്ന അത്യുല്‍പാദനശേഷിയുള്ള കാലികളെ വളര്‍ത്തി എടുക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ എം യു ജോര്‍ജ്,സി ജെ സെബാസ്റ്റ്യന്‍, എപി കുര്യാക്കോസ്,മൃഗഡോക്ട്ടര്‍ അമല്‍ രാജ് ,ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു.