വീട്ടിലും ഉറപ്പാക്കാം കോവിഡ് ജാഗ്രത: ‘ഈ ഓണം സോപ്പിട്ട് മാസ്‌ക്കിട്ട്  ഗ്യാപ്പിട്ട്’

0

കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതയോടെ വേണം വീട്ടില്‍ ആഘോഷിക്കാനെന്ന്  ആരോഗ്യമന്ത്രി കെ കെ ശൈലജ. നമ്മുടെ നാടും നഗരവുമൊന്നും കൊവിഡില്‍ നിന്ന് മുക്തമല്ല. അതിനാല്‍ തന്നെ ആരില്‍നിന്ന് വേണമെങ്കിലും രോഗം പകരാമെന്ന അവസ്ഥയാണ്. സാധനങ്ങള്‍ വാങ്ങാന്‍ കടകളില്‍ പോകുമ്പോഴും ബന്ധുക്കളെ കാണുമ്പോഴും ജാഗ്രത പാലിക്കണം.’ഈ  ഓണം സോപ്പിട്ട് മാസ്‌ക്കിട്ട് ഗ്യാപ്പിട്ട്  എന്ന ആരോഗ്യ സന്ദേശം’ എല്ലാവരും ഏറ്റെടുക്കണം. എല്ലാവരും മാസ്‌കുകള്‍ കൃത്യമായി ധരിക്കുകയും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

കടകളിലും മാര്‍ക്കറ്റുകളിലും തിരക്കു കൂട്ടരുത്. കടകളില്‍ സാനിറ്റൈസറോ കൈ കഴുകാനുള്ള സൗകര്യമോ ഒരുക്കണം.സാമൂഹിക അകലം  ഉറപ്പാക്കാന്‍ കടക്കാരും ജാഗ്രത പുലര്‍ത്തണം. സാധനം വാങ്ങി വീട്ടിലെത്തിയാല്‍ ഉടന്‍ സോപ്പ്   ഉപയോഗിച്ച് കൈകള്‍ കഴുകേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി

Leave A Reply

Your email address will not be published.

error: Content is protected !!