വാടക ക്വാര്‍ട്ടേഴ്‌സില്‍ മോഷണം മൂന്ന് പേര്‍ അറസ്റ്റില്‍
മാനന്തവാടി താഴയങ്ങാടി ജ്യോതി ആശുപത്രിക്ക് സമീപത്തെ വാടക ക്വാര്‍ട്ടേഴ്‌സിലാണ് മോഷണം നടന്നത്. പിലാക്കാവ്, വട്ടര്‍ കുന്ന്, പള്ളിത്തൊടി ഷാഹിദ് (18) കുറ്റിമൂല കെ എസ് ജിതിന്‍ (18) തൃശ്ശൂര്‍ തൃപയാര്‍ സിദ്ധി വിനായക് ( 27) എന്നിവരെ മാനന്തവാടി എസ് എച്ച് ഒ എം എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മുന്നംഗസംഘം ജ്യോതി ആശുപത്രിക്ക് സമീപം ന്യു ലക്കി സെന്റര്‍ ഉടമ ബാബു താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ മോഷണത്തിന് എത്തിയത്.ബാബു എത്തിയതോടെ മോഷണസംഘം മുണ്ട് ബാബുവിന്റ് മുഖത്തേക്കേറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
സമീപത്തെ സി സി ടി വി യില്‍ പതിഞ്ഞ സംഘത്തിന്റ് ദൃശ്യങ്ങള്‍ പ്രദേശവാസികള്‍ക്ക് കൈമാറുകയും നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പാണ്ടിക്കടവ് അമ്പലത്തിന് സമീപത്ത് വെച്ച് സംഘത്തെ പിടികൂടി മോഷ്ടാക്കള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്ന പോലിസിനെ വിവരമറിയിക്കുകയുമായിരുന്നു.ഇവരില്‍ നിന്നും മോഷ്ടിച്ച രണ്ട് മോബൈല്‍ ഫോണുകളും കണ്ടെടുത്തു.എസ് ഐ മാരായ ബിജു ആന്റണി, സനല്‍ കുമാര്‍, പ്രബോഷന്‍ എസ് ഐ വിഷ്ണു രാജ്, എ എസ് ഐ മോഹന്‍ ദാസ്, ഹെഡ് കോണ്‍സ്റ്റബിള്‍ ജില്‍സ്, ഡ്രൈവര്‍ ഷാജഹാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു