വനം വകുപ്പില്‍ റെയിഞ്ച് ഓഫിസര്‍മാര്‍ക്ക് സ്ഥലംമാറ്റം
21 ഡെപ്യൂട്ടി റെയിഞ്ച് ഓഫിസര്‍മാര്‍ക്ക് താല്‍ക്കാലികമായി റെയിഞ്ച് ഓഫിസര്‍ പദവി.ജില്ലയില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന റെയിഞ്ച് ഓഫീസര്‍ക്കും സ്ഥലം മാറ്റം. ബേഗുര്‍ റെയിഞ്ച് ഓഫീസറായ കെ രാഗേഷിനെ കാസര്‍ഗോഡേക്ക് സ്ഥലം മാറ്റി.ജില്ലയില്‍ ഒരു റെയിഞ്ച് ഓഫീസര്‍ക്ക് മാത്രമാണ് സ്ഥലം മാറ്റം.സംസ്ഥാനത്ത് വനം വകുപ്പില്‍ 53 റെയിഞ്ച് ഓഫിസര്‍മാരെയാണ് സ്ഥലം മാറ്റിയത്. പുതിയ റെയിഞ്ച് ഓഫിസര്‍മാര്‍ വരുന്ന സമയത്ത് ഡെപ്യൂട്ടി റെയിഞ്ച് ഓഫിസര്‍ പദവിയിലേക്ക് തിരികേ പോകണമെന്ന വ്യവസ്ഥയിലാണ് ഇരുപത്തിയെന്ന് പേര്‍ക്ക് വനം വകുപ്പ് ജോലി കയറ്റം നല്‍കിയത്.
ഇരുപത്തിയെന്ന് ഡെപ്യൂട്ടി റെയിഞ്ച് ഓഫിസര്‍മാര്‍ക്ക് താല്‍ക്കാല്‍കാലിമായി റെയിഞ്ച് ഓഫിസര്‍ പദവി നല്‍കി നിയമനം നടത്തി.വയനാട് ജില്ലയിലെ കുറുക്കന്‍മൂല കടുവ വിഷയത്തില്‍ ജനത്തിന് ഒപ്പം നിന്ന ബേഗൂര്‍ റെയിഞ്ച് ഓഫിസര്‍ക്ക് മാത്രമാണ് സ്ഥാലം മാറ്റം. വയനാട്ടില്‍ നിന്നും കാസര്‍ഗോഡ് റെയിഞ്ചിലേക്കാണ് സ്ഥലം മാറ്റം. പകരം കാസര്‍ഗോഡ് റെയിഞ്ച് ഓഫീസര്‍ സോളമന്‍ തോമസ് നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂരിലേക്കുമാണ് സ്ഥലം മാറ്റിയത്. .സംസ്ഥാനതലത്തില്‍ ചര്‍ച്ചയായ കുറുക്കന്‍മൂല കടുവ പ്രശ്‌നനത്തില്‍ ജനകീയ ഇടപെടല്‍ നടത്തിയ റെയിഞ്ച് ഓഫിസാറയിരുന്നു രാകേഷ്.കര്‍ഷര്‍ക്ക് അര്‍ഹമായ നഷ്ട പരിഹാരം സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹരം നല്‍കണമെന്ന കര്‍ശന നിലപാട് സ്വീകരിച്ച ബേഗൂര്‍ റെയിഞ്ച് ഓഫിസറെ മാത്രമാണ് വയനാട് ജില്ലയില്‍ നിന്ന് മാറ്റിയിരിക്കുന്നത്.