വയനാട് ജില്ലയില്‍ ഇന്ന് 247 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 14.40

0

വയനാട് ജില്ലയില്‍ ഇന്ന് (12.11.21) 247 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 204 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 14.40 ആണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 128736 ആയി. 125458 പേര്‍ രോഗമുക്തരായി. നിലവില്‍ 2459 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2332 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

പൂതാടി 23 , മാനന്തവാടി 20 , കല്‍പ്പറ്റ , നെന്മേനി , പനമരം , തൊണ്ടര്‍നാട് 17 വീതം , വെള്ളമുണ്ട 13 , മീനങ്ങാടി , മുട്ടില്‍ , പടിഞ്ഞാറത്തറ , തവിഞ്ഞാല്‍ 10 വീതം , കോട്ടത്തറ , ബത്തേരി , വൈത്തിരി 9 വീതം , വെങ്ങപ്പള്ളി 8 , കണിയാമ്പറ്റ 6 , അമ്പലവയല്‍ , എടവക , മൂപ്പൈനാട് , നൂല്‍പ്പുഴ , പുല്‍പ്പള്ളി 5 വീതം , മേപ്പാടി , പൊഴുതന , തിരുനെല്ലി  4 വീതം , തരിയോട് 3 , മുള്ളന്‍കൊല്ലി 2  ആള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

1768 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.11.21) പുതുതായി നിരീക്ഷണത്തിലായത് 1768 പേരാണ്. 878 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11560 പേര്‍. ജില്ലയില്‍ നിന്ന് 1203 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 849244 സാമ്പിളുകള്‍ പരിശോധനയ്ക്ക്  വിധേയമാക്കി. ഇതില്‍ 847559 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 718823 പേര്‍ നെഗറ്റീവും 128736 പേര്‍ പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!