ബലാത്സംഗ കേസ്: പൊലിസ് അട്ടിമറിക്കുന്നതായി പരാതി

0

യുവതി ബലാത്സംഗത്തിനിരയായ കേസ് പൊലിസ് അട്ടിമറിക്കുന്നതായി പരാതി. നിരവില്‍പുഴ ആയിഷ കരിയാടന്‍ കണ്ടിയാണ് പൊലിസിനെതിരെ അരോപണവുമായി രംഗത്തെത്തിയത്. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ എസ്.പി. ഓഫീസിനു മുന്‍പില്‍ സമരമെന്നും ആയിഷ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.

ഖത്തറില്‍ സ്‌കൂളില്‍ജോലി വാഗ്ദാനം ചെയ്ത് 2019 മാര്‍ച്ച് മാസത്തിലാണ് ഭര്‍ത്താവും സഹോദരനും വിദേശത്ത് കൊണ്ടുപോയി ഒമ്പത് മാസത്തോളംറൂമില്‍ പൂട്ടിയിട്ട്പിഡിപ്പിക്കുകയും ഇത് ചിത്രികരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭിഷണിപ്പെടുത്തുന്നതായും ആരോപിച്ചു.

തൊണ്ടര്‍നാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ട് നാള്‍ ഇതുവരെ പ്രതികളെ കണ്ടെത്താനൊ നടപടി സ്വീകരിക്കാനോ പോലിസ് തയ്യാറാവുന്നില്ല എന്നാണ് യുവതി പറയുന്നത്.ഇതിന് പുറമെ മജിട്രേറ്റിന് മുമ്പില്‍ പോകുമ്പോള്‍ പിഡന വിവരം മറച്ചുവയ്ക്കണമെന്നും മോഴിയെടുക്കാന്‍ പ്രത്യേകം വനിതാ ജഡ്ജി വരുമെന്നും പറഞ്ഞ് വനിതാ കോണ്‍സ്റ്റബിള്‍ തെറ്റിദ്ധരിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

കേസ് നല്‍കിയതിന് ശേഷം പ്രതികള്‍ വിട്ടില്‍ വന്ന് നിരന്തരം ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവമേല്‍പ്പിക്കുക കൂടി ചെയ്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല എന്നും ഇത് സബദ്ധിച്ച് എസ് പിക്കും ഐജിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും യുവതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!