റോഡ് 6 മാസത്തിനകം തകര്‍ന്നാല്‍ വിജിലന്‍സ് അന്വേഷിക്കണം

0

നിര്‍മിച്ച് 6 മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നാല്‍ ബന്ധപ്പെട്ട എന്‍ജിനീയര്‍ക്കും കരാറുകാരനും എതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. അറ്റകുറ്റപ്പണിയുടെ കാര്യത്തിലും ഇതു ബാധകമാണ്. ഒരു വര്‍ഷത്തിനുള്ളിലാണ് റോഡ് തകര്‍ന്നതെങ്കില്‍ ആഭ്യന്തര അന്വേഷണം നടത്തണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു. കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ കേസ് റജിസ്റ്റര്‍ ചെയ്തു നടപടിയെടുക്കണം. ജോലി പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനു ശേഷമുള്ള 6 മാസത്തിനുള്ളില്‍ റോഡ് തകര്‍ന്നാലാണു വിജിലന്‍സ് അന്വേഷണം.

 

Leave A Reply

Your email address will not be published.

error: Content is protected !!