കര്‍ഷകര്‍ക്ക് ഗുണനിലവാരമില്ലാത്ത വിത്തുകള്‍ നല്‍കി ദുരിതത്തിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്‍. ചീക്കല്ലൂര്‍ പാടശേഖരങ്ങളിലെ നെല്‍കൃഷിയിലാകെ കതിരിന് കുലവാട്ടംവന്ന സാഹചര്യത്തില്‍ പ്രദേശം സന്ദര്‍ശ്ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുലവാട്ടംവന്ന് കര്‍ഷകര്‍ ദുരിതത്തിലായ വര്‍ത്ത വയനാട് വിഷനാണ് പുറത്തു വിട്ടത്. 250 ഏക്കറില്‍ വരുന്ന നെല്‍കൃഷിയിലാണ് വിത്തുപാകി കതിരിട്ടസമയത്ത് കുലവാട്ടം വന്നത്. ഇതോടെ നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണിവര്‍. അതുകൊണ്ട് കര്‍ഷകര്‍ക്ക് നഷ്ട്ട പരിഹാരം നല്‍കണമെന്നും കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കര്‍ഷകരോടൊപ്പം ചേര്‍ന്ന് അവരുടെ വിഷമങ്ങളെല്ലാം ചോദിച്ചറിഞ്ഞ് ഏറെനേരം ചിലവിട്ടാണ് അദേഹം മടങ്ങിയത്.