കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കെ.എ ആന്റണിയെ പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് നിയമിച്ചു.കഴിഞ്ഞ 40 വര്‍ഷമായി കേരളാ കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചു വരുന്ന ആന്റണി നിലവില്‍ കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗമാണ് .ആദ്യമായിട്ടാണ് ഒരാള്‍ വയനാട്ടില്‍ നിന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി നിയമിതനാകുന്നത്, കേരള കോണ്‍ഗ്രസ്സ് (ഡി ) ജില്ലാ പ്രസിഡണ്ട്, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ ,സംസ്ഥാന കമ്മിറ്റിയംഗം ,ജില്ലാ ജനറല്‍ സെക്രട്ടറി, ഗാന്ധിജി സ്റ്റഡി സെന്റര്‍ വയനാട് ജില്ലാ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍, മാനന്തവാടി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് അംഗം, കെ പി എസ് എച്ച് എ സംസ്ഥാന വൈസ് പ്രസിഡന്റ്് ,സെക്രട്ടറി, ട്രഷറര്‍ ,വയനാട് ജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ആന്‍ഡ് എ.ഇ.ഒ പ്രിന്‍സിപ്പല്‍ ഫോറം സെക്രട്ടറി ,മാനന്തവാടി രൂപതാ വിദ്യാഭ്യാസ ഹൈപവര്‍ കമ്മിറ്റി ,പാസ്റ്ററല്‍ കൗണ്‍സില്‍ ,പാസ്റ്ററല്‍ കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി എന്നി സമിതികളിലും അംഗമായിട്ടുണ്ട്. പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് വികസന സമിതി ചെയര്‍മാന്‍ ,മൈസൂര്‍ മാനന്തവാടി – കുറ്റ്യാടി – കോഴിക്കോട് ദേശീയ പാതാ കോര്‍ഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വിനര്‍, വയനാട് മെഡിക്കല്‍ കോളേജ് കര്‍മ്മ സമിതി ജനറല്‍ കണ്‍വിനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു.