ക്വാറികളുടെ ദൂര പരിധി 200 മീറ്ററാക്കണമെന്ന ദേശീയ ഹരിത ട്രൈബൂണലിന്റ വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി.വിധി വരുന്നതു വരെ ദൂര പരിധി 50 മീറ്ററായി തുടരും.സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തല്‍ക്കാലം 50 മീറ്റര്‍ പരിധിയുമായി മുന്നോട്ടുപോകാന്‍ കേരളം തീരുമാനിച്ചത്. കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ റൂളിന്റെ അടിസ്ഥാനത്തിലാണ് വീട്,ഗതാഗത യോഗ്യമായ റോഡ് എന്നിവയുമായി കേരളത്തിലെ ക്വാറികള്‍ക്കു ദൂരപരിധി നിശ്ചയിച്ചിരിക്കുന്നത്.നേരത്തെ ഇത് 100 മീറ്ററായിരുന്നെങ്കിലും അഞ്ച് വര്‍ഷം മുമ്പ് 50 മീറ്ററായി കുറച്ചിരുന്നു.സുപ്രീം കോടതി അതിന് അംഗീകാരം നല്‍കുന്നതു വരെ കേരളം സ്വന്തം നിലയ്ക്കു ദൂരപരിധി മാറ്റില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.ക്വാറി ഉള്‍പ്പെടെയുള്ള ഖനന പദ്ധതികള്‍,പരിസ്ഥിതി ആഘാതപഠന റിപ്പോര്‍ട്ട്, പരിസ്ഥിതി പരിപാലന പദ്ധതി,എന്നിവ തയാറാക്കുന്നതിന് അംഗീകാരമില്ലാത്ത ഏജന്‍സികള്‍ക്ക് വിലക്ക്.നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് (എന്‍എബിഇടി), ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവയിലൊന്നിന്റെ അംഗീകാരമുള്ള ഏജന്‍സി വേണം.