നെല്‍വയലുകളില്‍ പുല്‍ചെടികളുടെ തേരോട്ടം; കര്‍ഷകര്‍ പ്രതിസന്ധിയില്‍

0

പനമരം: നെല്‍വയലുകളില്‍ പുല്‍ചെടികളുടെ വളര്‍ച്ച വര്‍ദ്ധിക്കുന്നു. പ്രതിസന്ധിയിലായി കര്‍ഷകര്‍.
ചോര നീരാക്കി പാടത്ത് നെല്‍ വിത്തിറിക്കിയ കര്‍ഷകന് പുല്‍ചെടികള്‍ കതിരിട്ടതാണ് വിനയായി തീര്‍ന്നിക്കുന്നത്. ഭക്ഷണ ആവിശ്യത്തിനും കൃഷി ചിലവുകള്‍ക്കുമായി നെല്ല് ഉല്‍പാദിപ്പിച്ചു വന്നിരുന്ന കര്‍ഷകര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുകയാണ്.

പലയിടങ്ങളിലും നെല്‍പാടങ്ങളില്‍ പുല്‍ച്ചെടികള്‍ പടര്‍ന്ന് പന്തലിക്കുന്നത് വലിയ ദുരിതമാണ് വിതക്കുന്നത്. ഒരു കാലത്ത് ആകാശപ്പച്ചകളായിരുന്നു വയനാടന്‍ പാടങ്ങളില്‍ കണ്ടിരുന്നത്. ചെമ്പകം, ചെന്താടി, ഓണമൊട്ടന്‍, ചേറ്റു വെളിയില്‍, തൊണ്ടി, ചോമാല തുടങ്ങിയ പ്രകൃതിയുടെ വിത്തുകളായിരുന്നു വയനാടിന്റെ വയലേലകളില്‍ നിറഞ്ഞിരുന്നത്.

വിവിധയിനം രാസവളങ്ങളുടെ പ്രയോഗം പുല്‍ചെടികള്‍ പെരുകുന്നതിനും കാരണമാകുന്നു. യഥാസമയങ്ങളില്‍ കര്‍ഷകര്‍ക്ക് ആവിശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതില്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്ന അക്ഷേപം കര്‍ഷകര്‍ക്കിടയിലുണ്ട്. തങ്ങുളുടെ അദ്വാനത്തിന്റെ ഫലമെടുക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ പുല്‍ചെടികള്‍ കര്‍ഷകരുടെ പ്രതിക്ഷക്ക് മങ്ങലേല്‍പ്പിക്കുന്നതായും കര്‍ഷകര്‍ പറയുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!