പ്ലസ് വണ്‍ പ്രവേശന അപേക്ഷയില്‍ തിരുത്തലോ കൂട്ടിച്ചേര്‍ക്കലോ വരുത്താന്‍ ഇന്ന് വൈകിട്ട് 5 വരെ മാത്രം സമയം. ഇതിനായുള്ള സമയം നീട്ടില്ലെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.വെള്ളിയാഴ്ച രാവിലെ ട്രയല്‍ അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു. എന്നാല്‍ വെബ്‌സൈറ്റിനുണ്ടായ തകരാര്‍ പരിഹരിച്ചത് ശനിയാഴ്ച ഉച്ചയോടെയാണ്. ശനിയാഴ്ച ഉച്ചവരെ 1,76,076 പേര്‍ അലോട്‌മെന്റ് പരിശോധിക്കുകയും 47,395 പേര്‍ അപേക്ഷയില്‍ മാറ്റം വരുത്തുകയും ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എന്നാല്‍ മൊത്തം 4.71 ലക്ഷം അപേക്ഷകരില്‍ 3 ലക്ഷത്തോളം പേര്‍ ബാക്കിയാണ്.
അവസാന ദിവസമായ ഇന്ന് ഞായര്‍ ആയതിനാല്‍ കുട്ടികള്‍ക്ക് സൗകര്യം ലഭ്യമാകുമോ എന്ന ആശങ്കയുണ്ട്.