ജില്ലയില്‍ സംയുക്ത ഭൂ നിര്‍ണ്ണയം നടന്നിട്ട് പതിറ്റാണ്ടുകള്‍
ജില്ലയില്‍ സംസ്ഥാന അതിര്‍ത്തികളില്‍ സംയുക്ത ഭൂ നിര്‍ണ്ണയം നടന്നിട്ട് പതിറ്റാണ്ടുകള്‍. അതിര്‍ത്തിയില്‍ സ്വകാര്യവ്യക്തികള്‍ നിരവധി റവന്യൂ ഭൂമിയും പുഴകളും കൈയ്യേറിയതായി പരാതി.ബാവലി അതിര്‍ത്തില്‍ പലയിടത്തും സ്വകാര്യ വ്യക്തികളും റിസോര്‍ട്ടുകളും സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതായാണ് പരാതി ഉയരുന്നത്.ഇരു സംസ്ഥാനങ്ങളുടെ റവന്യൂ വിഭാഗത്തിനും അതിര്‍ത്തി രേഖ സംബന്ധിച്ച് വ്യക്തതയില്ല.അതിര്‍ത്തിയിലെ ഭൂരേഖകള്‍ കൃത്യമല്ലാത്തതുകൊണ്ട് തന്നെ നിയമനടപടികളിലേക്ക് നീങ്ങി കയ്യേറ്റം കണ്ടെത്തി ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പിന് കഴിയുന്നില്ലെന്നാണ് ആക്ഷേപം.
വയനാട്ടില്‍ അന്തര്‍ സംസ്ഥാന അതിര്‍ത്തികളോട് ചേര്‍ന്ന ഭൂമികളില്‍ വ്യാപകമായ കൈയ്യേറ്റം നടന്നതായും പരാതി.
ഇവിടെ ബാവലി പുഴയില്‍ പോലും കൈയ്യേറ്റം നടന്നതായി കാണാം. വര്‍ഷാവര്‍ഷം കൃത്യമായി ഇരു സംസ്ഥാനങ്ങളും നടത്തേണ്ട സംസ്ഥാന അതിര്‍ത്തികളിലെ സംയുക്ത ഭൂരേഖ നിര്‍ണ്ണയം നടന്നിട്ട് പതിറ്റാണ്ടുകളായതാണ് കൈയ്യേറ്റം വ്യാപകമാകാന്‍ കാരണം. അതിര്‍ത്തി പ്രദേശങ്ങളോട് ചേര്‍ന്ന് നിരവധി ഹോംസ്റ്റേകളും റിസോര്‍ട്ടുകളും സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നുണ്ടെന്ന ആരോപണങ്ങള്‍ ശക്തമാവുമ്പോഴാണ് അതിര്‍ത്തിയിലെ ഒരു സംസ്ഥാനങ്ങളുടേയും സംയുക്ത ഭൂരേഖ നിര്‍ണ്ണയം വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്നത്