വനം ഉദ്യോഗസ്ഥന്റെ അലക്ഷ്യ ഡ്രൈവിംഗ് പരിക്കേറ്റ ആദിവാസിക്ക് നഷ്ടപരിഹാരം നല്‍കണം
വനം ഉദ്യോഗസ്ഥന്റെ അലക്ഷ്യ ഡ്രൈവിംഗില്‍ പരിക്കേറ്റ ആദിവാസിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തവ്. ഉത്തരവ് നടപാക്കി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ ഉപഭോക്ത്യ സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് പി.ജെ.ജോണ്‍ മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.2009 ഓഗസ്റ്റ് 10 ന് ഫോറസ്റ്റര്‍ ഓടിച്ച പോണ്ടിച്ചേരി റജിസ്‌ട്രേഷനിലുള്ള ജീപ്പ് മറിഞ്ഞ് രണ്ട് പട്ടിക വര്‍ഗ്ഗക്കാര്‍ മരിച്ച സംഭവത്തിലാണ് കമ്മീഷന്‍ ഉത്തരവിട്ടത്. അപകടത്തില്‍ പരിക്കേറ്റ മുകുന്ദന്‍ സൂഷ്മ്‌ന നാടിക്ക് ക്ഷതമേറ്റ് ശരീരം തളര്‍ന്ന് 12 വര്‍ഷമായി കിടപ്പിലാണ്.എം.ടി റീന, സി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയിഞ്ചിലെ ഫോറസ്റ്ററയിരുന്ന കെ.വി വിനോദ്കുമാര്‍ അലക്ഷ്യമായ ജിപ്പ് ഓടിച്ച് ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന ബേഗുര്‍ കാട്ടുനായ്ക്ക കോളനിയിലെ മുകുന്ദന് നഷ്ടപരിഹാരവും ഭാര്യക്ക് ജോലിയും നല്‍കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.അപകടത്തില്‍ പരിക്കേറ്റ മുകുന്ദന്‍ സൂഷ്മന നാടിക്ക് ക്ഷതമേറ്റ് ശരീരം തളര്‍ന്ന് 12 വര്‍ഷമായി കിടപ്പിലാണ്. മുകുന്ദന് നഷ്ടപരിഹാരവും ലഭിച്ചില്ല. ബേഗൂര്‍ റേഞ്ച് ഓഫിസര്‍ വിളിച്ച വനം വകുപ്പ്
യോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു അപകടം. ഉത്തരവ് നടപ്പാക്കി കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പി.ജെ.ജോണ്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.