കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുക എന്ന ലക്ഷ്യത്തോടെ നെന്മേനി പഞ്ചായത്തില്‍ നടപ്പാക്കിയ കുരുക്കഴിക്കാന്‍ നെന്മേനി എന്ന പദ്ധതിയിലൂടെ തീര്‍പ്പായത് നൂറകണക്കിന് ഫയലുകള്‍. ജനസൗഹൃദഗ്രാമപഞ്ചായത്തായി നെന്മേനിയെ മാറ്റിയെടുക്കുക എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കിയത്.പഞ്ചായത്തില്‍ നടത്തിയ പരിപാടിയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുകയും ഇവരുടെ ഫയലുകള്‍ ഭരണ സമിതിയംഗങ്ങളും ജീവനക്കാരും പരിശോധിച്ച് സാധ്യമായതിനൊക്കെ തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്തു. അനുബന്ധ രേഖകളോ പരിശോധനകളോ ആവശ്യമായവരോട് അക്കാര്യങ്ങള്‍ അറിയിച്ചു. രേഖകള്‍ ഹാജരാക്കുന്ന മുറക്ക് ഫയല്‍ തീരുമാനമാവുന്ന തിയ്യതിയും പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നല്‍കി. ജനസൗഹൃദ ഗ്രാമ പഞ്ചായത്തായി നെന്മേനിയെ മാറ്റിയെടുക്കുക ലക്ഷ്യവുമായാണ് ഭരണസമിതി പദ്ധതി നടപ്പാക്കിയത്.സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള കാലയളവില്‍ തന്നെ പരാതികള്‍ക്കിടയില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഭരണ സമിതിയുടെയും ജീവനക്കാരുടെയും ഉദ്ദേശ്യം.ഉദ്ഘാടനം ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, ജയ മുരളി, കെ വി ശശി,സുജാത ഹരിദാസ്, വി ടി ബേബി, കെ വി കൃഷ്ണന്‍കുട്ടി, ഷാജി കോട്ടയില്‍, സെക്രട്ടറി എം.വിനോദ് കുമാര്‍, അസി.സെക്രട്ടറി സി പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.