മുത്തങ്ങ ചെക്ക് പോസ്റ്റില്‍ കാറില്‍ കടത്തി കൊണ്ടുവന്ന 90 ഗ്രാം എംഡിഎംഎ പിടികൂടി. മലപ്പുറം സ്വദേശികളായ ദാനിഷ് (26),ഫവാസ് 26 അഹമ്മദ് ഫായിസ് (26) സെയ്‌നുല്‍ ആബിദ് എന്നിവരെയാണ് മാര്‍ക്കറ്റില്‍ 7 ലക്ഷം രൂപ വിലവരുന്ന മയക്ക് മരുന്നുമായി പിടികൂടിയത്.മുത്തങ്ങ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നിഗീഷ് എ.ആര്‍ പ്രിവന്റീവ് ഓഫീസ മാരായ വി.ആര്‍ ബാബുരാജ്,സുരേഷ് വെങ്ങാലി സി.ഇ.ഒ മാരായ അനുപ്, സജീവന്‍ എന്നിവര്‍ പങ്കെടുത്തു.