പുല്‍പ്പള്ളി: നടവയല്‍ പായ്ക്കമൂല ഉന്നതിയിലെ മഹേഷ്(21)നെയാണ് പുല്‍പ്പള്ളി പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. പുല്‍പ്പള്ളി വിജയ സ്‌കൂളിന് മുന്നില്‍ നിന്നാണ് 45 ഗ്രാം കഞ്ചാവുമായി ഇയാളെ പിടികൂടിയത്. എസ്.ഐ കെ. സുകുമാരന്‍, സി.പി.ഒമാരായ അനീഷ്, ജിഷ്ണു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.