കുടിവെള്ളം പാഴാകാന്‍ തുടങ്ങി മാസങ്ങള്‍ തിരിഞ്ഞുനോക്കാതെ വാട്ടര്‍ അതോറിറ്റി
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാന്‍ തുടങ്ങി മാസങ്ങള്‍ കഴിഞ്ഞിട്ടും തിരിഞ്ഞുനേക്കാതെ വാട്ടര്‍ അതോറിറ്റി. മാനന്തവാടി എരുമത്തെരുവില്‍ എലൈറ്റ് റോഡിലാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. വെള്ളം റോഡിലൂടെ ഒഴുകുന്നത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കുന്നതോടൊപ്പം സമീപത്തെ വീടുകളിലേക്കും വെള്ളം ഒഴുകിയെത്തുകയാണ്.അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നാണ് ആവശ്യം ഉയരുന്നത്.
മാനന്തവാടി നഗരത്തിലും പരിസര പ്രദേശങ്ങളിലും പൈപ്പുകള്‍ പൊട്ടി ദിവസങ്ങളോളം കുടിവെള്ളം പാഴാകുന്നത് നിത്യ കാഴ്ചയാണ്. അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്നാണ് ആവശ്യം ഉയരുന്നത്.