നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാനുള്ള കോൺഗ്രസ് യോഗം ഇന്ന്

0

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്ക ങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ നടക്കും. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉമ്മൻ ചാണ്ടി എന്നിവർ ഹൈക്കമാന്റുമായി ചർച്ച നടത്തും. ഉമ്മൻചാണ്ടിക്ക് നൽകുന്ന പദവിയിലും, ഡിസിസി പുനഃസംഘടന യിലും യോഗത്തിൽ തീരുമാനമുണ്ടാ യേക്കും.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിനുണ്ടായ കനത്ത തിരിച്ചടി, നിയമഭാ തെരഞ്ഞെ ടുപ്പിൽ ആവർത്തിക്കാതിരിക്കാനുള്ള ഗൗരവമായ ചർച്ചകളാണ് ഇന്ന് ഡൽഹി യിൽ നടക്കുക. സംസ്ഥാന ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് പ്രകാരം ഹൈക്കമാൻഡ് അന്തിമ തീരു മാനമെടുക്കും. ഉമ്മൻ ചാണ്ടിയെ നേതൃ ത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ഘടക കക്ഷികൾ ആവശ്യപ്പെട്ട സാഹചര്യ ത്തിൽ വിഷയം ചർച്ചയാകും. ഡിസിസി പുനഃസംഘടനയും കൂടിക്കാഴ്ചയിൽ മുഖ്യ അജണ്ടയായി വരും.

ഇരട്ട പദവി വഹിക്കുന്ന എറണാകുളം, വയനാട്, പാലക്കാട് ഡിസിസി അധ്യ ക്ഷന്മാരെ മാറ്റുന്നതിൽ തത്വത്തിൽ ധാര ണയായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടു പ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ ഡിസിസി പുനസംഘടിപ്പിക്കണമെന്നാ ണ് കെപിസിസി അധ്യക്ഷന്റെ നിലപാട്. ഇതിനെതിരെ എ, ഐ ഗ്രൂപ്പുകൾ രംഗ ത്തുണ്ട്. കൂടുതൽ ഡിസിസി അധ്യക്ഷന്മാ രെ മാറ്റിയാൽ അത്‌ ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുമെന്ന് നേതാക്കൾ സോണിയ ഗാന്ധിയെ അറിയിച്ചേക്കും.

അതിനിടെ അധികാരത്തിൽ എത്തിയാൽ ഉമ്മൻ ചാണ്ടിക്ക് ഒരു ടേം മുഖമന്ത്രി പദം നൽകുമെന്ന വാർത്തകൾ അന്തരീ ക്ഷത്തിൽ നടക്കുന്ന അനാവശ്യമായ പ്രചാരണങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞെ ങ്കിലും പിന്നീട് പ്രസ്താവനയിൽ വിശദീ കരണവുമായി അദ്ദേഹം രംഗത്തുവന്നു. ഉമ്മൻ ചാണ്ടി ഏത് സ്ഥാനത്ത് വരുന്ന തിലും എതിർപ്പില്ലെന്നും തന്റെ വാക്കു കൾ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നു മായിരുന്നു ചെന്നിത്തലയുടെ വിശദീകരണം.

Leave A Reply

Your email address will not be published.

error: Content is protected !!