രക്താര്‍ബുദം ബാധിച്ച എട്ടു വയസുകാരന്‍ ചികിത്സാ സഹായം തേടുന്നു. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പട്ടാണിക്കൂപ്പ് കളത്തില്‍തൊടി മുനീറിന്റെയും ജസീലയുടേയും മകന്‍ അദ്‌നാന്‍ ആണ് ബ്ലഡ് കാന്‍സര്‍ ബാധിച്ച് തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കഴിഞ്ഞ നാല് വര്‍ഷമായി ചികിത്സയില്‍ കഴിയുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന അദ്‌നാന്റെ കുടുംബത്തിന്റെ അവസ്ഥ ദയനീയമാണ്. കൂലിപ്പണിയെടുത്താണ് ഇത്രയും നാള്‍ കുടുംബം ചികിത്സ നടത്തിയത്. എത്രയും വേഗം മജ്ജ മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനായി 50 ലക്ഷത്തോളം രൂപ ചിലവ് വരും. ഈ സാഹചര്യത്തില്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍ ചെയര്‍മാനായും, വാര്‍ഡ് മെമ്പര്‍ ജിസ്‌റ മുനീര്‍ കണ്‍വീനറായും അദ്‌നാന്‍ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്.
ഈ ഭീമമായ തുക കണ്ടെത്തുകയെന്നത് അദ്‌നാന്റെ കുടുംബത്തെ സംബന്ധിച്ച് ഏറെ പ്രയാസകരമാണ്. ഈ സാഹചര്യത്തില്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍ ചെയര്‍മാനായും, വാര്‍ഡ് മെമ്പര്‍ ജിസ്‌റ മുനീര്‍ കണ്‍വീനറായും അദ്‌നാന്‍ ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി കാനറാ ബാങ്ക് പെരിക്കല്ലൂര്‍ ശാഖയില്‍ അക്കൗണ്ട് രൂപീകരിച്ചിട്ടുണ്ട്.സുമനസുകള്‍ സഹായിക്കണമെന്ന് ചികിത്സാ സഹായ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
ACCOUNT NO110044392248
IFSC: CNRB0001701.
Google pay 9074566515.