ഇന്ന് ലോക വന്യജീവി ദിനം

0

 

ലോകത്തിലെ വന്യജീവികളെയും സസ്യങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ലോകജനതയില്‍ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ2013ലാണ്‌ഐക്യരാഷ്ട്രസഭലോകവന്യജീവി ദിനമായിആചരിക്കാന്‍തുടങ്ങിയത്.ഭൂമിയിലെ ജൈവമണ്ഡലത്തില്‍ സ്വാഭാവികമായി ജീവിക്കുകയും ഇണക്കി വളര്‍ത്താന്‍ സാധിക്കാത്തതുമായ എല്ലാ ജന്തുക്കളേയും നട്ടുവളര്‍ത്താത്ത സകലവിധ സസ്യങ്ങളെയുമാണ് വന്യജീവി എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്. സൂക്ഷ്മജീവികളും നാനാവിധ സസ്യങ്ങളും ജന്തുക്കളും ഉള്‍ക്കൊള്ളുന്ന ജൈവവൈവിധ്യത്തെ പുഷ്ടിപ്പെടുത്തുന്നതില്‍ ശ്രേഷ്ഠമായ പങ്ക് വഹിക്കുന്നത് വന്യജീവികളാണ്. മനുഷ്യര്‍ ഉള്‍പ്പടെയുള്ള ജീവികളുടെ നിലനില്പിന് വനവും വന്യജീവികളും അത്യന്താപേക്ഷിതമാണ്.നഗരവല്‍ക്കരണം, വേട്ടയാടല്‍, മലിനീകരണം, ആവാസ വ്യവസ്ഥ നശിപ്പിക്കല്‍, എന്നിവ വഴി വന്യ ജിവികള്‍ വംശനാശ ഭീഷണി നേരിടുന്നു. ഈ ഭീഷണിയില്‍ നിന്നുംവന്യമൃഗങ്ങളെ സംരക്ഷിക്കുകഎന്നലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2013 ഡിസംബറിലാണ് മാര്‍ച്ച് മൂന് ലോകവന്യജീവി ദിനമായി ആചരിക്കാന്‍ തീരുമാനിക്കുന്നത്.പിന്നീട് എല്ലാവര്‍ഷവും മാര്‍ച്ച് 3 അന്താരാഷ്ട്ര വന്യജീവി ദിനമായി ലോകമെങ്ങും ആചരിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും, വനത്തിനെ വിഴുങ്ങുന അധിനിവേശ സസ്യങ്ങളുടെ അമിത വളര്‍ച്ചയും, സംരക്ഷണത്തിനായി ഒരുക്കുന്ന നവീന യന്ത്രവല്‍കൃത രീതിയും വന്യജീവികളുടെ പരമ്പരാഗതമായ ജീവിത രീതിയില്‍ മാറ്റം വരുത്തുന്നു ഇവ തിരുത്താനും, പ്രകൃതിദത്തമായ ജീവിത സാഹചര്യം വംശനാശം നേരിടുന്ന ജിവികള്‍ക്ക് ഒരുക്കി കൊടുക്കുവാനും ഈ ദിനം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.വന്യജീവികളുടെ സൈ്വര്യജീവിതത്തിലേക്കുള്ള കൈകടത്തല്‍ ഒഴിവാക്കാനും ഇവയെ സംരക്ഷിക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കാനും ഈ ദിനാചരണം നമുക്ക് പ്രചോദനമാകണം

 

Leave A Reply

Your email address will not be published.

error: Content is protected !!