ചെറുനാരങ്ങ ഇപ്പോൾ വിപണിയിൽ അത്ര ചെറുതല്ല . ചരിത്രത്തിലാദ്യമായി ഡബിൾ സെഞ്ചുറിയടിച്ച് കുതിക്കുകയാണ് ചെറുനാരങ്ങയുടെ വില. വേനലിൽ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വില വർധനവിന് കാരണം. ഇതാദ്യമായി 200 കടന്ന് കുതിക്കുകയാണ് ഒരു കിലോ ചെറുനാരങ്ങയുടെ വില.
തമിഴ്‌നാട്ടിലെ പുളിയൻകുടി, മധുര, രാജമുടി എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് നാരങ്ങ എത്തുന്നത്. കയറ്റുമതി കൂടിയതും തമിഴ്‌നാട്ടിലെ ഉത്സവങ്ങൾക്ക് മാല ചാർത്താനായി വലിയതോതിൽ നാരങ്ങയുടെ ഉപയോഗം വന്നതുമാണ് ഇപ്പോഴത്തെ വില വർധനവിന് കാരണം.