അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കാന്‍ വിജിലന്‍സ്. പുതിയതായി തുടക്കമിടുന്ന അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് നടപടി. സര്‍ക്കാര്‍ ഓഫിസുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ വിജിലന്‍സ് മേധാവി മനോജ് എബ്രഹാം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.വിജിലന്‍സ് കേസുകളുകളില്‍ കുറ്റപത്രം വൈകരുതെന്ന് നിര്‍ദേശം നല്‍കി. വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധനകള്‍ നടത്തും.ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഴിമതി കേസിലുള്‍പ്പെടുന്നവര്‍ക്കെതിരെയുള്ള പ്രാഥമിക, ത്വരിതാന്വേഷണങ്ങള്‍ ശക്തിപ്പെടുത്തും.
വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദനം കണ്ടെത്താനും കര്‍ശന നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയാല്‍ അഴിമതി കുറയുമെന്നും വിജിലന്‍സ് അറിയിച്ചു.