ഫോട്ടോ വണ്ടി പര്യടനം തുടങ്ങി

0

 

പ്രഥമ കേരള ഗെയിംസിനോടനുബന്ധിച്ച് കേരളത്തിലെ കായിക ചരിത്രത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോകളുമായി ഫോട്ടോ വണ്ടിയുടെ പര്യടനം ജില്ലയില്‍ തുടങ്ങി.മാനന്തവാടിയിലായിരുന്നു ആദ്യ പര്യടനം. കേരള മീഡിയ അക്കാദമി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ എന്നിവരുടെ സംയുക്തസഹകരണത്തോടെയാണ് ഫോട്ടോ വണ്ടി പര്യടനം നടത്തുന്നത്. ഏപ്രില്‍16 ന് പി ടി ഉഷയുടെ നാടായ പയ്യോളിയില്‍ നിന്നാരംഭിച്ച് ഏപ്രില്‍ 28 ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന തരത്തിലാണ് പര്യടനം സംഘടിപ്പിച്ചിട്ടുളത്.

കേരളത്തിലെ പതിനാല് ജില്ലകളിലും ഫോട്ടോ വണ്ടി പര്യടനം നടത്തുന്നുണ്ട്.ഇതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഫോട്ടോ വണ്ടി മാനന്തവാടിയിലെത്തിയത്. സിഡ്‌നി ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനീധീകരിച്ചു പങ്കെടുത്ത വയനാട് സ്വദേശിനിയായ മഞ്ജിമ കുര്യാക്കോസാണ് മാനന്തവാടിയിലെ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു സംസാരിച്ചത്. മാനന്തവാടി നഗരസഭാദ്ധ്യക്ഷ സി കെ രത്‌നവല്ലി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍ പേഴ്‌സല്‍ പി.വി.എസ് മൂസ, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ വിപിന്‍ വേണുഗോപാല്‍, കൗണ്‍സലര്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍, മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ കെ.ഉസ്മാന്‍, മാനന്തവാടി പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ അബ്ദുള്ള പള്ളിയില്‍, ലത്തീഫ് പടയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.രാജ്യം കായിക രംഗത്ത് പുരോഗതിയുട പാതയിലാണെന്നുംഎല്ലാ മേഖലയിലുള്ളതുപോലെ എളുപ്പവഴികള്‍ കായിക രംഗത്തില്ലെന്നും അധ്വാനിച്ചാല്‍ മാത്രമേ കായിക രംഗത്ത് നേട്ടങ്ങള്‍ കൊയ്യാനാവൂ എന്നും പ്രദര്‍ശനത്തിന്റെ ഉദ്ഘാടകയായ മഞ്ജിമ കുര്യാക്കോസ് പറഞ്ഞു.പര്യടനം അവസാനിക്കുമ്പോള്‍ കായിക രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഉത്തേജനമായി മാറും എന്ന വിശ്വാസത്തിലാണ് സംഘാടകരും.

Leave A Reply

Your email address will not be published.

error: Content is protected !!