പോഷക സമൃദ്ധി ലക്ഷ്യമിട്ട് പോഷണ്‍ മാസാചരണത്തിന് വയനാട്ടില്‍ തുടക്കമായി.സെപ്റ്റംബര്‍ 30 വരെ വിപുലമായ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലെ പോഷകസമൃദ്ധി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ ജില്ലയില്‍ ‘പോഷണ്‍ മാ’ മാസാചാരണം സംഘടിപ്പിക്കും.വനിതാ ശിശു ക്ഷേമ വകുപ്പ്, ജില്ലാതല ഐ സി ഡി എസ്, നാഷണല്‍ ന്യൂട്രിഷന്‍ മിഷന്‍, സമ്പുഷ്ട കേരളം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന മാസാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം കളക്ട്രേറ്റിലെ എ പി ജെ ഹാളില്‍ ക്ഷേമ കാര്യ സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ കൗണ്‍സിലിര്‍ ടി മണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ :സമീഹ സൈതലവി വിഷയവതരണം നടത്തി. ഡോ. നീതു ഷാജി ആരോഗ്യ പോഷണവും പരമ്പരാഗത ഭക്ഷണശീലത്തിന്റെ ആവശ്യവും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. ഉഷാ ദേവി, എ ഡി എം എന്‍ ഐ ഷാജു, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസിര്‍ സുധീഷ്, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സുനില്‍ കുമാര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി യു സ്മിത എന്നിവര്‍ സംസാരിച്ചു.