തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു വന്ധീകരണ പദ്ധതി പാതിവഴിയില്‍

0

കല്‍പ്പറ്റയില്‍ തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. തെരുവ് നായ നിയന്ത്രണത്തിനായി നടപ്പിലാക്കിയ വന്ധീകരണ പദ്ധതിയും പാതിവഴിയില്‍. ഇന്നലെ മാത്രം 30 പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. പരിക്കേറ്റവരെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും,സ്വകാര്യ ആശുപത്രിയിയിലുമാണ് ചികിത്സതേടിയത്. നഗരത്തില്‍ തെരുവുനായ് ശല്യം രൂക്ഷമായിട്ടും അധികൃതര്‍ വേണ്ട നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപണം.
തെരുവ് നായ നിയന്ത്രണത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വന്ധീകരണ പദ്ധതി കൊണ്ടുവന്നിരുന്നെങ്കിലും ഇതും കാര്യക്ഷമമായി നടക്കുന്നില്ല.

തെരുവുനായ്ക്കളുടെ ശല്യം കാരണം പുറത്തിറങ്ങണമെങ്കില്‍ വടി കയ്യില്‍ കരുതേണ്ട സാഹചര്യമാണുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൂട്ടത്തോടെയെത്തുന്ന തെരുവു നായ്ക്കളുടെ ആക്രമണത്തില്‍ നിന്നു പലരും കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്.കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരുമാണ് തെരുവുനായക്കളുടെ ആക്രമണ ഭീഷണി നേരിടുന്നത്. വന്ധീകരണ പദ്ധതി നടപ്പിലാക്കുന്നതില്‍ പ്രായോഗികമല്ലെന്നും തെരുവുനായ് ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്നും നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ വന്ധീകരണ പദ്ധതിയുടെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങിയില്ലെങ്കില്‍ നിരവധി പേര്‍ ഇനിയും തെരുവ് നായകളുടെ അക്രമത്തിന് ഇരയാകേണ്ടിവരുമെന്നാണ് നാട്ടുകാര്‍ പറയുന്നത്

Leave A Reply

Your email address will not be published.

error: Content is protected !!