കേരളാ സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി ജില്ലാതല പട്ടയമേള നടത്തി.മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മൂണിറ്റി ഹാളില്‍ മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു.തണ്ടപ്പേര് പോലുമില്ലാത്ത ആളുകള്‍ക്ക് വരെ ഭൂമിയുടെ അവകാശം നല്‍കുക എന്ന ലക്ഷ്യണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നതെന്നും.പട്ടയം നല്‍കാന്‍ ആളുകളെ തേടി പോവുക എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മന്ത്രി രാജന്‍.അര്‍ഹരായ 525 പേര്‍ക്കാണ് ഇന്ന് പട്ടയം വിതരണം ചെയ്തത്.നവീകരിച്ച വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെയും താലൂക്ക് എമര്‍ജന്‍സി ഒപ്പറേറ്റിംഗ് സെന്ററുകള്‍ എന്നിവയുടെ ഉദ്ഘാടനം നടത്തി. എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യവുമായാണ് പരിപാടി നടത്തിയത്.
സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ അധ്യക്ഷനായി.ജില്ലാ കലക്ടര്‍ എ.ഗീത. ഐ.എ.എസ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇ അസൈനാര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗഋ വിനയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.നടവയല്‍, അമ്പലവയല്‍, വെങ്ങപ്പള്ളി എന്നീ നവീകരിച്ച വില്ലേജ് ഓഫീസുകളാണ് മീനങ്ങാടിയില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു.