ആദ്യാക്ഷരങ്ങള്‍ കുറിക്കാന്‍ നിരവധി കുരുന്നുകള്‍
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കാന്‍ മാനന്തവാടിയിലെ ക്ഷേത്രങ്ങളിലും നൂറ് കണക്കിന് കുരുന്നുകള്‍ എത്തി. രണ്ട് വര്‍ഷത്തെ കൊവിഡ് അടച്ചിടലിന് ശേഷം എത്തിയ വിദ്യാരംഭ ചടങ്ങുകളില്‍ നല്ല തിരക്കാണ് എല്ലാ ക്ഷേത്രങ്ങളിലും അനുഭവപ്പെട്ടത്.വിദ്യാധീശ്വരിയായ ദേവിയെ ആരാധിച്ച ശേഷം ആചാര്യന്‍മാര്‍ കുട്ടികള്‍ക്ക് സ്വര്‍ണ്ണം കൊണ്ട് നാവിലും പിന്നീട് തളികയില്‍ നിരത്തിയ അരിയിലുമാണ് അറിവിന്റെ ആദ്യാക്ഷരം കുറിച്ചത്.
ഭക്തിനിര്‍ഭരമായ ആചാരനുഷ്ഠാനങ്ങളോടെയാണ് വിജ്ജാനത്തിന്റെ ശ്രീ കോവിലിലേക്ക് കുരുന്നുകള്‍ മാതാപിതാക്കളോടൊപ്പം എത്തിയത്. ജില്ലയിലെ ഏക നവഗ്രഹക്ഷേത്രമായ മാനന്തവാടി കാഞ്ചി കാമാക്ഷിഅമ്മന്‍ – മാരിയമ്മന്‍ ക്ഷേത്രത്തില്‍ മേല്‍ശാന്തി അരുണ്‍ ശര്‍മ്മയും വാടേരി ശിവക്ഷേത്രത്തില്‍ പുറംഞ്ചേരി ഇല്ലം പ്രകാശന്‍ നമ്പൂതിരിയും മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തില്‍ മേല്‍ശാന്തി വരശാല ഇല്ലം ശ്രീജേഷ് നമ്പൂതിരിയും കുരുന്നുകള്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കി. മാനന്തവാടിയുടെ പരിസര ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നിരുന്നു.