സിന്ധുവിന്റെ മരണത്തില്‍ വകുപ്പുതല അന്വേഷണം
മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് കമ്മീഷണര്‍ വകുപ്പുതല അന്വേഷണം നടത്തും.മാനന്തവാടി സബ് ഓഫിസിന്റെ ചുമതലയുള്ള ജോയിന്റ് ആര്‍ടിഒ വിനോദ് കൃഷ്ണയെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തും.പോലീസ് കേസന്വേഷണ ചുമതല മാനന്തവാടി എസ്എച്ച്ഒ എംഎം അബ്ദുള്‍ കരീമിനാണ്.ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവ് നല്‍കിയത്.ആത്മഹത്യാ കുറുപ്പില്‍ പരാമര്‍ശിക്കപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.സിന്ധുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സബ് ആര്‍ടിഒ ഓഫീസ് മാര്‍ച്ച് നടത്തി.