വില വര്‍ധനക്കെതിരെ കോണ്‍ഗ്രസിന്റെ മാര്‍ച്ചും ധര്‍ണയും

0

 

പെട്രോള്‍ -ഡീസല്‍ വില, പാചകവാതക വര്‍ധനയ്ക്കെതിരെ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.പ്രവര്‍ത്തകര്‍ ബാരിക്കേട് തകര്‍ത്ത് കളക്ടറേറ്റിനുള്ളില്‍ പ്രവേശിക്കാനുള്ള ശ്രമത്തില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. സമരം കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിലെ ഭാഗമായിട്ടാണ് ജില്ലയിലും കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.പ്രവര്‍ത്തകര്‍ കാളവണ്ടിയ്ക്ക് ഉപയോഗിക്കുന്ന കലപ്പയും, വാഹനവും കെട്ടിവലിച്ചായിരുന്നു പ്രതിഷേധം നടത്തിയത്.

കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് കളക്ടറേറ്റിനു മുന്നിലാണ് അവസാനിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്. സമരത്തിനിടെ പ്രവര്‍ത്തകര്‍ ബാരിക്കേട് തകര്‍ത്തു കളക്ടറേറ്റിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന്.പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ ശാന്തരാക്കിയത്. ഡിസിസി പ്രസിഡണ്ട് ചഉ അപ്പച്ചന്‍ സമരത്തില്‍ അധ്യക്ഷനായിരുന്നു.എഐസിസി അംഗം പി കെ ജയലക്ഷ്മി, ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം, കെ എല്‍ പൗലോസ്, പി പി ആലി അടക്കം മറ്റു ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!