ജില്ലയിലെ പ്രധാന അറിയിപ്പുകള്‍
ക്വട്ടേഷന്‍ ക്ഷണിച്ചു
കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ. കോളെജില്‍ ഫയര്‍ എക്സ്റ്റിങ്ക്യൂഷന്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ മാര്‍ച്ച് 16 ന് രാവിലെ 11 വരെയും ഫര്‍ണിച്ചറുകളും റീജെന്റ് ഷെല്‍ഫുകളും വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷന്‍ മാര്‍ച്ച് 17 ന് രാവിലെ 11 വരെയും സ്വീകരിക്കും. കൂടുതല്‍ വിവിരങ്ങള്‍ക്ക് ഫോണ്‍. 04936 204569.
ലേഖന മത്സരം
ദേശീയ ഉപഭോക്തൃ സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഉപഭോക്തൃ സംരക്ഷണ നിയമം-2019 പ്രത്യാശകള്‍ എന്ന വിഷയത്തില്‍ ജില്ലാതല ലേഖന മത്സരം നടത്തുന്നു. 5000 വാക്കില്‍ കവിയാത്ത രചനകള്‍ പേര്, ക്ലാസ്സ്, ഫോണ്‍ നമ്പര്‍ കോളേജ് ഐഡന്റിറ്റി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം മാര്‍ച്ച് 14 വൈകീട്ട് 3 നകം നേരിട്ടോ തപാല്‍ മുഖേനയോ സിവില്‍ സ്റ്റേഷനിലെ ജില്ലാ സപ്ലൈ ഓഫീസില്‍ എത്തിക്കണം. വിലാസം ജില്ലാ സപ്ലൈ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, വയനാട്, കല്‍പ്പറ്റ – 67312. ഇ-മെയില്‍ [email protected]
സൗജന്യ അക്കൗണ്ടിംഗ് കോഴ്സ്
കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും കേരള സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന തൊഴില്‍ നൈപുണ്യ വികസന പദ്ധതിയായ ദീന്‍ ദയാല്‍ ഉപാധ്യാ ഗ്രാമീണ്‍ കൗശല്‍ യോജന(DDU GKY)യുടെ കീഴില്‍ മാര്‍ച്ചില്‍ കോഴിക്കോട് ആരംഭിക്കുന്ന എന്‍. എസ്.ഡി.സി സര്‍ട്ടിഫൈഡ് സൗജന്യ അക്കൗണ്ടിംഗ് കോഴ്‌സിലേക്ക് മുസ്ലിം, ക്രിസ്ത്യന്‍, എസ്/എസ് ടി വിഭാഗങ്ങളില്‍പ്പെട്ട യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു ആണ് അടിസ്ഥാനയോഗ്യത. എംകോം, ബികോം ബിരുദധാരികള്‍ക്ക് മുന്‍ഗണന. ബിപിഎല്‍ കുടുംബശ്രീ കുടുംബാംഗം, തൊഴിലുറപ്പു പദ്ധതി കുടുംബാംഗം, എന്നിവയില്‍ ഉള്‍പ്പെടുന്ന 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് മാത്രമാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 18. ഫോണ്‍: 8921773368