സൗജന്യ തൊഴില്‍ പരിശീലനം

0

അഡ്വ. ടി. സിദ്ദിഖിന്റെ എംഎല്‍എ കെയര്‍ പദ്ധതിയുടെ ഭാഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റര്‍ വളന്റിയേഴ്സും ഡിഎം വിംസും സംയുക്തമായി നിര്‍ധനരായവര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനം നല്‍കുമെന്ന് ഡിഎം വിംസ് ഓപ്പറേഷന്‍ വിഭാഗം അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ഡോ. ഷാനവാസ് പള്ളിയാല്‍,ആസ്റ്റര്‍ വോളന്റിയേഴ്സ് മേഖലാ മാനേജര്‍ ഹസീം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആറു മാസം ദൈര്‍ഖ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഥവാ നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളില്‍ ജോലി ലഭിക്കാന്‍ പ്രാപ്തരാക്കുന്ന കോഴ്‌സാണിത്.

18 നും 35നും ഇടയില്‍ പ്രായമുള്ള എസ്എസ്എല്‍സി പാസ്സായ, സ്വന്തമായി ഒരു തൊഴിലും വരുമാനവും വേണമെന്നാഗ്രഹിക്കുന്ന സ്ത്രീകള്‍ക്കാണ് മുന്‍ഗണന. നഴ്‌സിംഗ് വിഭാഗത്തിന്റെ കീഴില്‍
പ്രായോഗീക പരിശീലനത്തിന് മുന്‍ഗണന നല്‍കുന്ന ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌കില്‍ ഹബ്ബ് ഇന്ത്യ അഥവാ നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതായിരിക്കും. തുടര്‍ന്ന് ഡിഎം വിംസിലോ അനുബന്ധ സ്ഥാപനങ്ങളിലോ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് തസ്തികകളില്‍ ഒഴിവുകള്‍ വരുന്ന മുറക്ക് ഈ കോഴ്‌സ് പൂര്‍ത്തിയാക്കിയവക്ക് ജോലിക്ക് മുന്‍ഗണന നല്‍കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744282362 എന്ന നമ്പറില്‍ വിളിക്കാം.

Leave A Reply

Your email address will not be published.

error: Content is protected !!