സൗജന്യമുഖവൈകല്യ മുച്ചിറി നിവാരണക്യാമ്പ് 23ന്
വയനാടിനെ സമ്പൂര്‍ണ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായി മുഖവൈകല്യ – സൗജന്യമുച്ചിറി നിവാരണ ക്യാമ്പ് 23 ന് ശനിയാഴ്ച നടക്കും. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന മാനന്തവാടി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പളളിയിലാണ് ക്യാമ്പ്. രാവിലെ 9.30ന് തഹസില്‍ദാര്‍ എം.ജെ. അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. പോച്ചപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്,ജ്യോതിര്‍ഗമയ,വയനാട് ഹാര്‍ട്ട് ബീറ്റ്‌സ് ട്രോമാ കെയര്‍ എന്നീ സംഘടനകളാണ് പുഞ്ചിരി ക്യാമ്പിന് നേതൃത്വം നല്‍കുന്നത്.
മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സാണ് സൗജന്യ ചികിത്സ ഒരുക്കുക. തലയോട്ടിയിലെ മുഴ, ചെവിയില്ലാത്തവര്‍, പതിഞ്ഞതും ചെരിഞ്ഞതുമായ മൂക്ക്, മുച്ചിറി, മുറി മൂക്ക്, ചെരിഞ്ഞ താടി, പുറത്തേക്ക് തള്ളിയ മോണ, ചെറിയ കീഴ്ത്താടി, നീണ്ട താടിയെല്ല്, കണ്‍പോളകള്‍ക്കുള്ള വൈകല്യങ്ങള്‍, തടിച്ച ചുണ്ടുകള്‍, അണ്ണാക്കിലെ ദ്വാരം, അപകടത്തില്‍ സംഭവിച്ച ന്യൂനതകള്‍ തുടങ്ങി കഴുത്തിന് മുകളിലുള്ള എല്ലാ വൈകല്യങ്ങള്‍ക്കും പരിശോധനയും തുടര്‍ന്ന് വിദഗ്ധ ചികിത്സയും ശസ്ത്രക്രിയ ആവശ്യമായിവരുന്നവര്‍ക്ക് പൂര്‍ണമായും യാത്ര ചെലവ്, മരുന്ന് എന്നിവയുള്‍പ്പടെ സൗജന്യമായി മംഗലാപുരം ഹെഗ്ഡെ ഇസ്റ്റിറ്റിയൂട്ട് ഓഫ്‌മെഡിക്കല്‍ സയന്‍സില്‍ ചെയ്ത് കൊടുക്കും. വിശദ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും :9645370145, 9544329059, 8590349194, 9497043287 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണ മെന്ന് സംഘാടകരായ കെ. എം. ഷിനോജ്, ബെസി പാറയ്ക്കല്‍, സജീര്‍ മാനന്തവാടി, ഷാജി മൂത്താശ്ശേരി, നിസാര്‍ ബാരിയ്ക്കല്‍, സന്തോഷ് കൃഷ്ണമൂര്‍ത്തി, റോയി പടിക്കാട്ട്, അമല്‍ മറ്റമന, ജോയി പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.