സിഒഎ 13-ാം സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

0

അധിനിവേശത്തിനെതിരെ ജനകീയ ബദല്‍ എന്ന മുദ്രാവാക്യവുമായി കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ പതിമൂന്നാമത് സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് ഉജ്വല തുടക്കം. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യാതിഥിയായിരുന്നു.കൊച്ചി മേയര്‍ എം അനില്‍കുമാര്‍,സംഘാടക സമിതി കണ്‍വീനര്‍ സി.ആര്‍ സുധീര്‍,ബിനു ശിവദാസ് എന്നിവര്‍ സംസാരിച്ചു.സമ്മേളനം നാളെ വൈകിട്ട് സമാപിക്കും കേരളത്തിലെ കേബിള്‍ ടിവി ഇന്റര്‍നെറ്റ് മേഖലയിലെ പുതിയ കാലത്തെ സാധ്യതകളും വെല്ലുവിളികളുമാണ് സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

ടെലിവിഷന്‍ മാധ്യമ രംഗത്തേയും ഇന്റര്‍നെറ്റ് വിതരണരംഗത്തേയും കുത്തകവല്‍ക്കരണത്തിനെതിരെ ലോകത്തിന് തന്നെ മാതൃകയായ ജനകീയ ബദല്‍ തീര്‍ത്ത കേരളത്തിലെ ചെറുകിട കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയായ കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ പതിമൂന്നമത് സംസ്ഥാന സമ്മേളനത്തിനാണ് എറണാകുളത്ത് തുടക്കമായത്.
വൈറ്റില എസ്പി യോഗം സെന്റിനറി ഹാളില്‍ സി ഓ എ സംസ്ഥാന പ്രസിഡന്റ് അബുബക്കര്‍ സിദ്ദീഖ് പതാക ഉയര്‍ത്തിയതോടെയാണ് രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിന് തുടക്കമായത്.തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ കെ. വിജയകൃഷ്ണന്‍ അനുശോചന പ്രമേയമവതരിപ്പിച്ചു.ജനറല്‍ സെക്രട്ടറി കെ.വി രാജന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷററര്‍ പി.എസ് സിബി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപിച്ചു.അബുബക്കര്‍ സിദ്ദീഖ് ,മന്‍സൂര്‍ എം,ജ്യോതികുമാര്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികള്‍ നിയന്ത്രിക്കുന്നത്.സമ്മേളനം നാളെ വൈകിട്ട് സമാപിക്കും കേരളത്തിലെ കേബിള്‍ ടിവി ഇന്റര്‍നെറ്റ് മേഖലയിലെ പുതിയ കാലത്തെ സാധ്യതകളും വെല്ലുവിളികളുമാണ് സമ്മേളനത്തില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!