സംസ്ഥാനത്ത് മരുന്നുക്ഷാമം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ആവശ്യത്തിന് മരുന്നുകള്‍ സ്റ്റോക്കുണ്ട്. മരുന്ന് വിതരണത്തിനായി കലണ്ടര്‍ തയാറാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കും. സംസ്ഥാനത്തെ ആശുപത്രികളില്‍ കടുത്ത മരുന്നുക്ഷാമം അനുഭവപ്പെടുന്നത് സംബന്ധിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.