സന്ധ്യമയങ്ങിയാല്‍ കൂരിരുട്ടിലായി കോട്ടക്കുന്ന് പുല്‍പ്പള്ളി റോഡ്

0

 

തെരുവുവിളക്കുകള്‍ കത്തുന്നില്ല; സന്ധ്യമയങ്ങിയാല്‍ കൂരിരുട്ടിലായി കോട്ടക്കുന്ന് പുല്‍പ്പള്ളി റോഡ് പരിസരം. ഒരു ഭാഗം വനവും മറുഭാഗം ജനവാസകേന്ദ്രവുമായ ഇവിടെ ആനയും,കടുവയുമടക്കമുള്ള വന്യജീവികളുടെ ഭീഷണിയുമുണ്ട്. അടിയന്തരമായി പ്രദേശത്ത് തെരുവുവിളക്കുകള്‍ കത്തിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ആവശ്യം.മിനിസിവില്‍ സ്റ്റേഷനും, കെഎസ്ആര്‍ടിസി ഡിപ്പോയും അടക്കമുള്ള സ്ഥാപനങ്ങളുള്ളതും, നൂറുകണക്കിന് കുടുംബങ്ങളുമുള്ള പ്രദേശംകൂടിയാണിത്.

ഒരുഭാഗം വനവും മറുഭാഗം ജനവാസകേന്ദ്രവുമാ്ണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ കാട്ടാനയും കടുവയും പന്നിയുമടക്കമുള്ള വന്യമൃഗശല്യവും രൂക്ഷമാണ് ഈ പ്രദേശങ്ങളില്‍. ഇവിടെയാണ് ഒറ്റതെരുവുവിളക്കുകള്‍ പോലും പ്രകാശിക്കാത്തത്. സന്ധ്യമയങ്ങിയാല്‍ കൂരിരുട്ടാണ് ഇവിടെ. രാത്രികാലങ്ങളില്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെത്തുന്ന യാത്രക്കാരും പാതയോരത്ത് കൂരിരുട്ടില്‍ നില്‍ക്കേണ്ട അവസ്ഥയാണ്. നിരവധി തവണ പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നിലവില്‍ തെരുവുവിളക്കുകള്‍ കത്താത്തതിനാല്‍ സന്ധ്യമയങ്ങിയാല്‍ പുറത്തിറങ്ങാന്‍ പോലും ആളുകള്‍ ഭയക്കുകയാണ്. എത്രയും പെട്ടന്ന് തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!