റൗഡി അമരകുനി കോടാലി ഷിജു (44) അറസ്റ്റില്‍. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അയമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ ആരംഭിച്ച ”ഓപ്പറേഷന്‍ കാവല്‍”ന്റെ ഭാഗമായാണ് അറസ്റ്റ്.
കല്‍പ്പറ്റ, ബത്തേരി, കേണിച്ചിറ, പുല്‍പ്പള്ളി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, ആയുധം കൈവശം വെയ്ക്കല്‍ മയക്കുമരുന്ന് കൈവശം വെക്കല്‍ തുടങ്ങി 13 ഓളം കേസുകളില്‍ പ്രതിയാണ് ഇയാള്‍.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഇന്‍സ്‌പെക്ടറും സംഘവും പുല്‍പ്പള്ളിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനെ തുടര്‍ന്ന് മകളോടൊപ്പം കല്‍പ്പറ്റ അമ്പിലേരിയിലെ ആലക്കല്‍ അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുന്ന ഭാര്യയെ ഇന്ന് പുലര്‍ച്ചെ വെട്ടികൊല്ലാന്‍ ശ്രമിച്ച ശേഷം കടന്ന് കളയുകയും, തുടര്‍ന്ന് കര്‍ണ്ണാടകയിലേക്ക് ഒളിവില്‍ പോകാനുള്ള ശ്രമത്തിനിടെയാണ് പ്രത്യേക പോലീസ് സംഘം പ്രതിയെ പുല്‍പ്പ ള്ളിയില്‍ വെച്ചു അറസ്റ്റ് ചെയ്തത്.