ബഫര്‍സോണ്‍ ഉത്തരവ് കെസിവൈഎം റിലേ സത്യഗ്രഹം നടത്തി

0

 

സംരക്ഷിത വനങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കുന്നതിനെതിരെ കെസിവൈഎം കല്‍പ്പറ്റ മേഖല കമ്മിറ്റി കളക്ടറേറ്റ് പടിക്കല്‍ റിലേ സത്യഗ്രഹം നടത്തി. സമാപന സമ്മേളനത്തില്‍ കെസിവൈഎം മേഖല സെക്രട്ടറി അനുഗ്രഹ് അറക്കല്‍ അധ്യക്ഷനായിരുന്നു.നാലു ദിവസം നീണ്ട സമരത്തില്‍ കല്‍പ്പറ്റ ഫൊറോന പരിധിയിലെ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കാളികളായി.സമാപനദിനത്തില്‍ സമരത്തില്‍ വൈത്തിരി, ചാരിറ്റി, ലക്കിടി, ഇടവകകളില്‍ നിന്നുള്ള യുവജനങ്ങള് പങ്കെടുത്തു.ഐക്യദാര്ഢ്യം അറിയിക്കുന്നതിന് കോഴിക്കോട് രൂപതയിലെ കെസിവൈഎം, സിഎല്‌സി പ്രവര്‍ത്തകരും തരിയോട്, ചുങ്കക്കുന്ന് മേഖലകളിലെ പ്രതിനിധികളും പങ്കെടുത്തു.

ഡയറക്ടര് ഫാ.റെജി മുതുകത്താനി, കോഴിക്കോട് രൂപത യൂത്ത് ഡയറക്ടര് ഫാ.ഗ്രേഷ്യസ് ടോണി, അസിസ്റ്റന്റ് ഡയറക്ടര് ഫാ.റോയിസണ് ആന്റണി, സിഎല്‌സി കോഴിക്കോട് രൂപത പ്രസിഡന്റ് ആല്ബിന്, ക്രിസ്ത്യന് കള്ച്ചറല് ഫോറം ജില്ലാ ചെയര്മാന് കെ.കെ. ജേക്കബ്, കെസിവൈഎം തരിയോട് മേഖല പ്രസിഡന്റ്്അഭിനന്ദ് കൊച്ചുമലയില്, വൈത്തിരി യൂണിറ്റ് ആനിമേറ്റര് സിസ്റ്റര് മെര്‌ലിന്, ചുങ്കക്കുന്ന് മേഖല കോ ഓര്ഡിനേറ്റര് മെല്ബിന് എന്നിവര് സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!