ജില്ലയിലെ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമായ പള്‍സ് എമര്‍ജന്‍സി ടീം കേരളയ്ക്ക് സാമൂഹ്യപ്രവര്‍ത്തകനും വ്യാപാരിയുമായ സി.കെ ഉസ്മാന്‍ ഹാജി നല്‍കിയ റെസ്‌ക്യൂ ഉപകരണങ്ങള്‍ ജില്ലാ കലക്ടര്‍ എ.ഗീത പള്‍സ് എമര്‍ജന്‍സി ടീമിന് കൈമാറി.വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി നേതൃത്വം നല്‍കി.ജില്ലാ പോലീസ് ചീഫ് ആര്‍.ആനന്ദ് ഐപിഎസ്,എഡിഎം എന്‍.ഐ.ഷാജു,ഡെപ്യൂട്ടി കലക്ടര്‍മ്മാരായ അജീഷ് കുന്നത്ത്, വി.അബൂബക്കര്‍, ഹുസൂര്‍ ശിരസ്താര്‍ ടി.പി.ഹാരിസ്, ഡി.എം. ജൂനിയര്‍ സൂപ്രണ്ട് ജോയ് തോമസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പള്‍സ് എമര്‍ജന്‍സി ടീം കേരള പ്രസിഡന്റ് അഹമ്മദ് ബഷീര്‍, ജനറല്‍ സെക്രട്ടറി സലീം കല്‍പ്പറ്റ, ട്രഷറര്‍ ആനന്ദന്‍ പാലപ്പറ്റ, പി.ആര്‍.ഒ. ഷെരീഫ് മീനങ്ങാടി, അഷ്റഫ്. ടി.എം, ഷാനവാസ്.കെ, പ്രകാശ് പ്രസ്‌കോ, എന്നിവര്‍ പങ്കെടുത്തു.