ഭക്ഷണത്തിലൂടെ പ്രമേഹത്തെ തോല്‍പ്പിക്കാനുള്ള സന്ദേശവുമായി ലോക പ്രമേഹ ദിനം
നവംബര്‍ 14 ലോക പ്രമേഹ ദിനമായി ലോകം ആചരിക്കുന്നു. 1991-ല്‍, ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷനും (ഐഡിഎഫ്) ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) പ്രമേഹം മൂലമുണ്ടാകുന്ന ആരോഗ്യ ഭീഷണികളെ നേരിടാനുള്ള പ്രചരണ പരിപാടികളാണ് ഇന്ന് സംഘടിപ്പിക്കുക. പ്രമേഹത്തെ കുറിച്ച് വര്‍ദ്ധിച്ചുവരുന്ന ആശങ്കകള്‍ക്ക് മറുപടി നല്‍കുക എന്ന ലക്ഷ്യവും ഈ ദിനാചരണത്തിനുണ്ട്. ..1922-ല്‍ ചാള്‍സ് ബെസ്റ്റിനൊപ്പം ഇന്‍സുലിന്‍ കണ്ടുപിടിച്ച ഫ്രെഡ്രിക്ക് ബാന്റിംഗിന്റെ ജന്മദിനമാണ് നവംബര്‍ 14. ഇതാണ് ഈ ദിനം തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം. ലോകമെമ്പാടും പ്രമേഹത്തെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ ദിനത്തില്‍ ചെയ്യുക. ഇന്‍സുലിന്‍ കണ്ടുപിടിച്ചതിന്റെ നൂറാം വാര്‍ഷികം കൂടിയാണ് ഇപ്പോള്‍…2021 ലോക പ്രമേഹ ദിനത്തിന്റെ തീം എന്നത് പ്രമേഹ പരിചരണം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പ്രമേഹരോഗികള്‍ക്ക് പ്രമേഹ പരിചരണം ലഭ്യമല്ല. പ്രമേഹമുള്ള ആളുകള്‍ക്ക് അവരുടെ അവസ്ഥ നിയന്ത്രിക്കാനും സങ്കീര്‍ണതകള്‍ ഒഴിവാക്കാനും നിരന്തരമായ പരിചരണവും പിന്തുണയും ആവശ്യമാണ്
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post