കാര്‍ഷിക വിളകളും കയ്യിലേന്തി ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ബാങ്കുകളുടെ ജപ്തി ലേല നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. വിളകള്‍ മിനിസിവില്‍ സ്റ്റേഷനുമുന്നില്‍ കര്‍ഷകര്‍ നിരത്തിവെച്ചായിരുന്നു വേറിട്ട സമരം.കൊവിഡ് പ്രതിസന്ധിയും ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാത്തതിനാലും കര്‍ഷകര്‍ നട്ടം തിരിയുന്ന സമയത്ത് ജപ്തി നടപടികളുമായി ബാങ്കുകള്‍ രംഗത്തുവരുന്ന സാഹചര്യത്തിലാണ് വേറിട്ട പ്രിതഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തിയിത്.പ്രതിഷേധ പരിപാടി ഫാര്‍മേഴ്സ് റിലീഫ് ഫോറം സംസ്ഥാന കണ്‍വീനര്‍ എം ജെ ചാക്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ പി എം ജോര്‍ജ് അധ്യക്ഷനായി.
ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു കാര്‍ഷിക വിളകളും കയ്യിലേന്തി താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തിയത്. ബത്തേരി അസംപ്ഷന്‍ ജംഗ്ഷനില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്. കപ്പ, ചേന, ഇഞ്ചി, മഞ്ഞള്‍, വാഴക്കുല, ചേമ്പ് തുടങ്ങിയ വിളകള്‍ പ്രതിഷേധത്തിനെത്തിയവര്‍ കയ്യിലേന്തിയിരുന്നു. താലൂക്ക് ഓഫീസിനുമുന്നില്‍ മാര്‍ച്ച് പൊലിസ് തടഞ്ഞതോടെ പ്രതിഷേധക്കാര്‍ മുദ്രാവാക്യവിളിയുമായി ഉല്‍പ്പന്നങ്ങള്‍ മിനിസിവില്‍ സ്റ്റേഷനുമുന്നില്‍ നിരത്തിവെച്ചു. തുടര്‍ന്ന് പ്രതിഷേധ പരിപാടി ഫാര്‍മേഴ്സ് റിലീഫ് ഫോറം സംസ്ഥാന കണ്‍വീനര്‍ എം ജെ ചാക്കോ ഉല്‍ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ പി എം ജോര്‍ജ് അധ്യക്ഷനായി. നേതാക്കളായി എ സി തോമസ്, റ്റി ഇബ്രാഹിം, മുകുന്ദന്‍, വിദ്യാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.