ജില്ലയില്‍ 135 പേര്‍ക്ക് കൂടി കോവിഡ്

0

 

വയനാട് ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 490 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും  സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 166632  ആയി. 163776 പേര്‍ രോഗമുക്തരായി. നിലവില്‍ 1810 പേര്‍  ചികിത്സയിലുണ്ട്. ഇവരില്‍ 1722 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 911 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 230 പേര്‍ ഉള്‍പ്പെടെ ആകെ 1810 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 216 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!