മേപ്പാടി – ചൂരല്‍മല റൂട്ടില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ അനുവദിക്കണം ഐഎന്‍ടിയുസി യൂത്ത് വിംഗ്

0

തോട്ടം തൊഴിലാളി മേഖലയിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന മേപ്പാടി ചൂരല്‍മല റൂട്ടില്‍ കൂടുതല്‍ കെ എസ് ആര്‍ ടി സി ബസുകള്‍ അനുവദിക്കണമെന്ന് ഐഎന്‍ടിയുസി യൂത്ത് വിംഗ് കല്‍പ്പറ്റ നിയോജക മണ്ഡലം പ്രസിഡന്റും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അരുണ്‍ദേവ് സി. എ ആവശ്യപ്പെട്ടു.

വര്‍ഷങ്ങളായി തോട്ടം തൊഴിലാളികളായ സാധാരണക്കാരായ ജനങ്ങള്‍ പുറംലോകവുമായി ബന്ധപ്പെടുന്നതിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന മേപ്പാടി ചൂരല്‍മല റോഡ് നിര്‍മ്മാണം എത്രയും വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നും കെഎസ്ആര്‍ടിസി ബസ്സ് സര്‍വീസുകള്‍ പുന:ക്രമീകരിച്ച് യാത്ര പ്രശ്‌നം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം വരും ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി കല്പറ്റ ഡിപ്പോ,കളക്ടറേറ്റ് എന്നിവിടങ്ങളില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും നിയോജക മണ്ഡലം കമ്മിറ്റിയില്‍ തീരുമാനിച്ചു. യോഗത്തില്‍ നോറിഷ് മേപ്പാടി, ഹര്‍ഷല്‍ കോന്നാടന്‍, അജയ് പാറപ്പുറം, ഡിന്റോ ജോസ്, റിയാസ് തൃക്കൈപ്പറ്റ, ജിനീഷ് തണ്ണിക്കോടന്‍, ഷിജു ജി, എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!