ആര്‍മി റിക്രൂട്ട്‌മെന്റ്: തിരഞ്ഞെടുക്കപ്പെട്ടവരുടെ പൊതുപ്രവേശന പരീക്ഷ തിയ്യതി പ്രഖ്യാപിച്ചു

0

 

ഫെബ്രുവരിമാര്‍ച്ച് മാസങ്ങളിലായി തിരുവനന്തപുരത്തു നടന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കും വൈദ്യപരിശോധനയില്‍ യോഗ്യത നേടിയവര്‍ക്കുമായി ജൂലൈ 25ന് പൊതുപ്രവേശന പരീക്ഷ നടത്തും. പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചല്‍ സ്റ്റേഡിയമാണു പരീക്ഷാകേന്ദ്രം.

സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ടെക്‌നിക്കല്‍ നഴ്‌സിങ് അസിസ്റ്റന്റ്/ നഴ്‌സിങ് അസിസ്റ്റന്റ് വെറ്ററിനറി/ഇന്‍വെന്ററി മാനേജ്‌മെന്റ്, സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്‌നിക്കല്‍, സോള്‍ജിയര്‍ ടെക്‌നിക്കല്‍ (10 th ആന്‍ഡ് 8 th) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷയാണു നടത്തുന്നത്.

യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ 25നു രാവിലെ 4 മണിക്ക് പരീക്ഷാ കേന്ദ്രത്തില്‍ അഡ്മിറ്റ് കാര്‍ഡും എഴുതാനുള്ള ഉപകരണങ്ങളും (കറുത്തമഷി ബോള്‍പെന്‍, എഴുത്തുപലക- സ്റ്റിക്കര്‍ ഒട്ടിക്കാത്തത്) സഹിതം ഹാജരാകണമെന്ന് ആര്‍മി റിക്രൂട്ടിങ് ഓഫിസ് അറിയിച്ചു. എല്ലാ ഉദ്യോഗാര്‍ഥികളും കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം

Leave A Reply

Your email address will not be published.

error: Content is protected !!