പ്രളയ പുനരധിവാസം; പട്ടയം ഇല്ലാത്തവർക്കും സർക്കാർ സഹായം

0

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭൂമിയും വീടും നല്‍കാന്‍ 10 ലക്ഷം രൂപ അനുവദിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. പട്ടയം ഇല്ലാത്തവര്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. പ്രളയ പുനരധിവാസത്തിന് തടസമായി നില്‍ക്കുന്നത് കൂട്ടിക്കലിലും കൊക്കയാറും ഭൂമി ലഭിക്കാത്തതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

നെല്‍വയലും നീര്‍ത്തടവും നികത്തിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. നികത്തിയ നെല്‍വയലുകളും തണ്ണീര്‍ തടങ്ങളും തിരിച്ചു പിടിക്കുമെന്നും കെ രാജന്‍ വ്യക്തമാക്കി. 2008 മുതലുള്ള അനധികൃത നിലം നികത്തലുകള്‍ പരിശോധിക്കും. നെല്‍വയലും നീര്‍ത്തടവും നികത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഏത് അറ്റം വരെ പോകേണ്ടി വന്നാലും റവന്യൂ വകുപ്പ് പിന്നോട്ടേക്കില്ല; മന്ത്രി കെ രാജന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!