സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് വഞ്ചനാദിനം ആചരിക്കും
ആരോഗ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍.പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ കെജിഎംസിടിഎ തീരുമാനമെടുത്തു.സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് വഞ്ചനാദിനം ആചരിക്കും.
തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് അധിക ജോലികള്‍ ബഹിഷ്‌കരിച്ച്എല്ലാ ദിവസവും കരിദിനം ആചരിക്കാനുമാണ് തീരുമാനം. ശമ്പള പരിഷ്‌കരണമടക്കം ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ നിന്ന് പിന്നോക്കം പോയതാണ് പ്രതിഷേധത്തിന് കാരണം.തീരുമാനം ആയില്ലെങ്കില്‍ മാര്‍ച്ച് 17ന് ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്കും. പ്രതിഷേധം രാഷ്ട്രീയ പ്രേരിതമല്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.