അനധികൃത നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് കുറിച്യ സമുദായ സംരക്ഷണ സമിതി

0

തലക്കല്‍ ചന്തു സ്മാരകത്തില്‍ നടക്കുന്ന അനധികൃത കെട്ടിട നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് കുറിച്യ സമുദായ സംരക്ഷണ വികസന സമിതി ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പനമരം വില്ലേജ് പരിധിയില്‍ തലയ്ക്കല്‍ ചന്തു സ്മാരകം നിലനില്‍ക്കുന്ന ഏകദേശം ഒരു ഏക്കര്‍ 22 സെന്റ് ഭൂമിയില്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി കയ്യേറി നഴ്സിങ് സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചിരിക്കുകയാണ്. കുറിച്യ സമുദായ സംരക്ഷണ സമിതിയുടെ നിരന്തരമായ ഇടപെടലുകളുടെ ഭാഗമായാണ് 2014ല്‍ പനമരം സ്‌കൂളിന് സമീപത്തുള്ള കോളി മരചുവട്ടില്‍ ദേശീയ യോദ്ധാവ് തലക്കല്‍ ചന്തുവിന് സ്മാരകം പണിതത്. തുടര്‍ന്ന് ജനപ്രതിനിധികള്‍, റവന്യൂ അധികൃതര്‍, സംഘടന പ്രതിനിധികള്‍ എന്നിവര്‍ യോഗം ചേരുകയും സ്ഥലം സ്മാരകത്തിന് വേണ്ടി ഡി.ടി.പി.സി. എറ്റെടുക്കുകയും സ്മാരകം നിര്‍മ്മിക്കുകയും ചെയ്തു. ഈ ഭൂമിയിലാണ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യാതെ അനധികൃത നിര്‍മ്മാണ പ്രവൃത്തി നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് അച്ചപ്പന്‍ പെരിഞ്ചോല, വി ആര്‍ ബാലന്‍, പി സി ബാലന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!