യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കണ്ടക്ടര്‍ അറസ്റ്റില്‍

0

കുറ്റ്യാടിയില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരിയായ യുവതിയെ അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് ബസ് കണ്ടക്ടര്‍ അറസ്റ്റില്‍ . വടകര തിരുവള്ളൂര്‍ കുന്നുമ്മലങ്ങാടി താഴെക്കുനി വീട്ടില്‍ കെ ഹനീഷ് (40) നെയാണ് തൊണ്ടര്‍നാട് അഡി.എസ് ഐ അബ്ദുള്ളയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഏഴരയോടെ ബസ്സില്‍വെച്ച് യുവതിയോട് ലൈംഗീകചുവയോടെ പെരുമാറിയതുമായി ബന്ധപ്പെട്ട് ഇയ്യാള്‍ക്കെതിരെ 354 വകുപ്പുള്‍പ്പെടെയുള്ളവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
( പ്രതിയുടെ പേര് പേരാമ്പ്ര സ്വദേശി അനീഷ് എന്ന് തെറ്റായി വന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. )

Leave A Reply

Your email address will not be published.

error: Content is protected !!