ഗര്‍ഭിണിയോട് നേഴ്‌സ് മോശമായിപെരുമാറിയെന്ന് ആരോപണം യൂത്ത് ലീഗ് ഉപരോധിച്ചു

0

 

വയനാട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനെത്തിയ യുവതിയെ നഴ്‌സ് ശാരീരിക മാനസിക പീഢനത്തിനിരയാക്കിയെന്ന പരാതി. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഡെപ്യൂട്ടി സൂപ്രണ്ടിനെ ഉപരോധിച്ചു. പരാതിയില്‍ ഉറച്ച് നില്‍ക്കുമെന്ന് യുവതിയുടെ ഭര്‍ത്താവ് സലീം.ഇക്കഴിഞ്ഞ 8 ന് ഉച്ചയ്ക്കാണ് പരാതിക്ക് ആസ്പദമായ സംഭവം.പ്രസവ വേദന ഉണ്ടായതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായ നഴ്‌സിനോട് പറഞ്ഞപ്പോള്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി.തലപ്പുഴ കൈതക്കൊല്ലി സ്വദേശിയായ ഫരീദ ദേവ് ആണ് പരാതിക്കാരി.

 

പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി യുവതിയുടെ ഭര്‍ത്താവ് സലാം പറഞ്ഞു സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിനെ ഉപരോധിക്കുകയും ചെയ്തു. തിങ്കളാഴ്ച്ചക്കുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിന് മുതിരുമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!