സുല്‍ത്താന്‍ ബത്തേരി: സിപിഎം നിയന്ത്രണത്തിലുള്ള വയനാട് ലോട്ടറി തൊഴിലാളി ക്ഷേമസഹകരണ സംഘം സാമ്പത്തിക ക്രമക്കേടില്‍ ഭരണസമതി തന്റെ മകനെ ബലിയാടുക്കകയാണന്ന് സസ്പെന്റ് ചെയ്യപ്പെട്ട സംഘം സെക്രട്ടറി അജിത്തിന്റെ പിതാവ്. ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയന്നെും, തന്റെ പേരിലുള്ള സ്ഥലം വ്യാജഒപ്പിട്ട് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതായും ആരോപിച്ച്് പിതാവ് വേലായുധന്‍ ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കി.
ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി തൊഴിലാളി ക്ഷേമ സഹകരണ സംഘത്തില്‍ സെക്രട്ടറി 23 ലക്ഷത്തോളം രൂപ ക്രമക്കേട് നടത്തിയെന്നാരോപിച്ചും ഇതിന്റെ പേരില്‍ സംഘം സെക്രട്ടറിക്കെതിരെ ഭരണസമിതി പരാതി നല്‍കിയതിനെതിരെയും, ഭൂമി അറ്റാച്ച് ചെയ്യാനുള്ള നടപടിക്കെതിരെയുമാണ് അജിത്തിന്റെ പിതാവ് രംഗത്തെത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ അജിത്തിനെ കരുവാക്കുകുയാണന്നും തന്റെ മകന്‍ പണമെടുത്തിട്ടില്ലന്നും ഓഫീസിലെ സോഫ്്റ്റ്്‌വെയര്‍ തകരാറാണ് പ്രശ്്നമെന്നും വേലായുധന്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നടന്നിട്ടുണ്ടങ്കില്‍ ഭരണസമിതിക്ക് അറിയാമെന്നുമാണ് ഇദ്ദേഹത്തിന്റെ ആരോപണം.
നിലവില്‍ തന്റെ പേരിലുള്ള വസ്തു വ്യാജ ഒപ്പിട്ട്്് തട്ടിയെടുക്കാനുള്ള നീക്കമാണ് തന്നെ രണ്ടാം പ്രതിയാക്കി സംഘം നടത്തുന്നതെന്നും ഇതില്‍ വ്യക്തമായ അന്വേഷണം ആവശ്യപ്പെട്ടുമാണ് ജില്ലാപൊലിസ് മേധാവിക്ക് പരാതി നല്‍കിയതെന്നും വേലായുധന്‍ പറഞ്ഞു. 2020ലാണ് സംഘത്തിലെ ക്രമക്കേട് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തറിയുന്നതും ഭരണസമതി തന്നെ സംഘം സെക്രട്ടറിയെ സസ്്പെന്റ് ചെയ്ത് പൊലീസില്‍ പരാതി നല്‍കിയതും. ഇതുമായി ബന്ധപ്പെട്ട് ജോയിന്റ് രജിസ്ട്രാര്‍ അന്വേഷിക്കാന്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ ഉത്തരവാകുകയും ചെയ്തിട്ടുണ്ട്. അന്വേഷണം നടക്കുന്നതിനിടയില്‍ ആരോപമവിധേയനായ വ്യക്തിയുടെ പിതാവ് തന്നെ സംഘം പ്രസിഡണ്ടിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്് രാഷ്ട്രീയമായി വലിയ ചര്‍ച്ചയായിട്ടുണ്ട്.
അതേസമയം ലോട്ടറി തൊഴിലാളി ക്ഷേമസഹകണ സംഘവുമായി ഉയരുന്നത് രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണെന്നാണ് സംഘം പ്രസിഡണ്ട് പി ആര്‍ ജയപ്രകാശിന്റെ വാദം. സംഘം സെക്രട്ടറിയായിരുന്ന അജിത്തിന്റെ പിതാവ് രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണന്നും അതിന്റെ ഫലമാണ് ഒരു വര്‍ഷം മുമ്പ് നടന്നെന്ന് പറയുന്ന വിഷയത്തില്‍ ഇപ്പോള്‍ ജില്ലാപൊലിസ് മേധാവിക്ക് നല്‍കിയ പരാതിക്കു പിന്നിലെന്നും ജയപ്രകാശ്. ഭീഷണിപ്പെടുത്തി എന്ന ആരോപണം അടിസ്ഥാന രഹിതമാണന്നും പണം തട്ടിയതുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകഖളും സംഘത്തിന്റെ കൈവശമുണ്ടന്നും ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.